ഇടുക്കി മറയൂരിലെ ആദിവാസി യുവാവിനെ വായയില്‍ കമ്പി കുത്തികയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. മരിച്ച രമേശന്റെ ബന്ധുവായ പെരിയ കുടി സ്വദേശി സുരേഷ് ആണ് അറസ്റ്റിലായത്. കൊലപാതകത്തിനുശേഷം ഇയാള്‍ ഒളിവിലായിരുന്നു.
മറയൂര്‍ പെരിയ കുടിയില്‍ രമേശ്(27) ആണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്. സുരേഷിന്റെ ഭൂമിയില്‍ രമേശ് അവകാശം ഉന്നയിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
വാക്കു തര്‍ക്കത്തിനിടെ സുരേഷ് കയ്യില്‍ കരുതിയിരുന്ന കമ്പി കൊണ്ട് രമേശിനെ തലയ്ക്കടിച്ചു.അടിയേറ്റ് വീണ രമേശിന്റെ വായില്‍ കമ്പി കുത്തികയറ്റി കൊലപ്പെടുത്തുകയായിരുന്നു.