ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അഭിമുഖത്തിനിടെ അസഭ്യം പറഞ്ഞെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം. സ്‌റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്. മരട് പോലീസ് സ്‌റ്റേഷനിലായുന്നു നടന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ഇന്ന് ഉച്ച കഴിഞ്ഞ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിതിന് പിന്നാലെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നതാണ് നടന്‍ എതിരെയുള്ള കേസ്. അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കാനില്ലെന്ന് ശ്രീനാഥ് ഭാസി മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. ഇന്ന് രാവിലെ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഉച്ചയോടെ മാത്രമാണ് അദ്ദേഹം ഹാജരായത്. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു അദ്ദേഹം എത്തിയത്.