X
    Categories: indiaNews

ബ്യൂട്ടീഷന്റെ അശ്രദ്ധ വധുവിന്റെ മുഖം പൊള്ളി നീരുവന്നു; വരന്‍ പിന്‍മാറി

ബെംഗളൂരു: സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ബ്യൂട്ടിഷനെ സമീപിച്ച ബെംഗളൂരുവിലുള്ള യുവതിക്ക് നേരിട്ട തിരിച്ചടി കുടുംബത്തെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. പുതിയ മേക്കപ്പ് പരീക്ഷിച്ചതിനെ തുടര്‍ന്ന് മുഖം നീരുവന്ന വീര്‍ത്ത യുവതിയെ കണ്ട് വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയിരിക്കുകയാണെന്നാണ് വാര്‍ത്ത.

കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ അരസിഗിര സ്വദേശിയായ യുവതിക്കാണ് മേക്കപ്പിട്ടത് പ്രശ്‌നമായത്. വധുവായി ഒരുങ്ങാന്‍ വീടിനു സമീപമുള്ള ഗംഗാശ്രീ ബ്യൂട്ടി പാര്‍ലറിലാണ് യുവതിയെത്തിയത്. വിവാഹത്തിന് 10 ദിവസം മുന്‍പാണ് യുവതി പാര്‍ലറിനെ സമീപിച്ചത്. പുതിയ മേക്കപ്പ് പരീക്ഷിക്കാമെന്ന് ബ്യൂട്ടീഷന്‍ യുവതിയോട് പറഞ്ഞു. ഇതുപ്രകാരം മേക്കപ്പിട്ടതാണ് വിനയായത്. മുഖത്ത് ഫൗണ്ടേഷനിട്ട ശേഷം ആവി കൊള്ളിച്ചതോടെ മുഖം പൊള്ളുകയും നീരു വെവക്കുകയുമായിരുന്നു.

ഇത് കണ്ട് ഞെട്ടിയ വധു പരിഭ്രാന്തയായി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പുതിയ മേക്കപ്പ് കാരണം യുവതിയുടെ മുഖം മാറിയെന്നും ഐസിയുവില്‍ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു. അപ്രതീക്ഷിത സംഭവത്തെത്തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ കല്യാണത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. വിവാഹം മുടങ്ങിയതോടെ ബ്യൂട്ടീഷ്യനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്.

webdesk11: