X

തീതുപ്പി ഭീതിപരത്തി കാര്‍; നടപടിയുമായി എം.വി.ഡി

സൈലന്‍സറില്‍ നിന്ന് തീ പുറത്തേക്ക് വരുന്ന രീതിയില്‍ വാഹനം രൂപമാറ്റം വരുത്തി റോഡില്‍ ഭീതിപരത്തിയ കാറിനെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.

KL 19M 9191 എന്ന നമ്പറിലുള്ള വാഹനത്തിന് എതിരെയാണ് സാമൂഹ്യ മാധ്യമം വഴി ലഭിച്ച പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നിര്‍ദ്ദേശപ്രകാരം വാഹന ഉടമയുടെ വീട്ടിലെത്തി കാര്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയത്.

വാഹനമോടിച്ച ആളിന്റെ ലൈസന്‍സിന് മേല്‍ നടപടി സ്വീകരിക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിക്കുന്നു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശിച്ചു.

Test User: