പാലക്കാട് വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്കേറ്റു. വടക്കഞ്ചേരി പുളിങ്കൂട്ടത്ത് വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയലില്‍ പ്രവേശിപ്പിച്ചു.
ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന നിര്‍മാണത്തൊഴിലാളികളാണ് ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വെച്ച് അപകടത്തില്‍ പെട്ടത്. നിയന്ത്രണംവിട്ട കാര്‍ ഇവരുടെ നേര്‍ക്ക് പാഞ്ഞുകയറുകയായിരുന്നു. എട്ടു സ്ത്രീകള്‍ക്കും രണ്ട് പുരുഷന്മാര്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. സുന്ദരന്‍, ധനലക്ഷ്മി, തങ്കമണി എന്നിവരാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.