രണ്ടാഴ്ചയായി വണ്ടി നിർത്തിയിട്ടത് വീട്ടിൽ; ട്രാഫിക് നിയമലംഘനത്തിന് പിഴ

രണ്ടാഴ്ചയായി വീട്ടില്‍ നിര്‍ത്തിയിട്ട വണ്ടിക്കും ട്രാഫിക് നിയമലംഘനത്തിന് പിഴ!. പെരിമ്പലം സ്വദേശിയും പത്രപ്രവർത്തകനുമായ ഷെബീൻ മഹ്ബൂബിനാണ് ഹെല്‍മറ്റ്‌ ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി 500 രൂപ ഫൈൻ അടക്കാൻ നോട്ടീസ് വന്നത്.

ജൂണ്‍ 11ന് എളങ്കൂരില്‍ ഹെല്‍മറ്റില്ലാതെ ബൈക്കില്‍ സഞ്ചരിച്ചവരുടെ ചിത്രമാണ് ഷെബിന്റെ വിലാസവും വണ്ടി നമ്പറും രേഖപ്പെടുത്തിയുള്ള പിഴ നോട്ടീസില്‍ ഉള്ളത്. എന്നാല്‍, രണ്ടാഴ്ചയായി ഷെബീൻ കൊച്ചിയിലാണ്. നോട്ടീസില്‍ പറഞ്ഞ നമ്പറിലുള്ള വാഹനം വീട്ടില്‍ നിര്‍ത്തിയിട്ടതുമാണ്. നോട്ടീസിലുള്ള നിയമലംഘനത്തിന്റെ ചിത്രത്തില്‍ കൊടുത്തത് KL10 AQ നമ്പറിലുള്ള ബൈക്ക് ആണ്. ഫൈൻ വന്നയാളുടേത്‌ KL10 AX നമ്പറില്‍ ഉള്ള സ്‌കൂട്ടറും.

webdesk14:
whatsapp
line