കഴിഞ്ഞ ഒരുമാസമായി നടന്ന പരസ്യപ്രചാരണത്തിനു ശേഷം പുതുപ്പള്ളിയില്‍ ഇന്ന് സ്ഥാനാര്‍ത്ഥികള്‍ നിശബ്ദ പ്രചാരണം നടത്തുന്നു. നാളെയാണ് പുതുപ്പള്ളിയില്‍ വോട്ടെടുപ്പ്. മണ്ഡലത്തില്‍ വലിയ ആത്മ വിശ്വാസത്തില്‍ തന്നെയാണ് യു.ഡി.എഫ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്ന പ്രചാരണത്തിലുടനീളം ചാണ്ടി ഉമ്മന് ജനങ്ങള്‍ക്കിടിയിലുള്ള സ്വീകാര്യത ഇതിനകം വ്യക്തമാണ്.
ചാണ്ടി ഉമ്മന് വേണ്ടി ശശി തരൂര്‍, എകെ ആന്റണി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളാണ് പ്രചാരണത്തിനായി വന്നത്. അപ്പന് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021ല്‍ 9000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ ചാണ്ടി വിജയിച്ചത്. എന്നാല്‍ ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാകുമെന്നാണ് യുഡിഎഫ് പറയുന്നത്. യുഡിഎഫ് സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഏകദേശം 30,000 മുതല്‍ 35,000 വരെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.