X

കോവിഡ് തരംഗം അവസാനിച്ചാലുടന്‍ സിഎഎ നടപ്പിലാക്കും; അമിത് ഷാ

പൗരത്വ ഭേദഗതി നിയമം (സിഎഎ) യാഥാര്‍ഥ്യമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ് തരംഗം അവസാനിച്ചാലുടന്‍ അത് നടപ്പിലാക്കുമെന്ന് വടക്കന്‍ ബംഗാളിലെ സിലിഗുപുരിയില്‍ നടന്ന ബിജെപി പൊതുയോഗത്തില്‍ അമിത് ഷാ പറഞ്ഞു.

ഞാന്‍ വടക്കന്‍ ബംഗാളില്‍ എത്തിയിരിക്കുന്നു. സിഎഎ നടപ്പിലാക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നു.എന്നാല്‍ കോവിഡ് അവസാനിച്ചാല്‍ ഉടന്‍ ഞങ്ങള്‍ സിഐഎ നടപ്പിലാക്കും.തൃണമൂല്‍ കോണ്‍ഗ്രസിന് ഇതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയില്ല അമിത്ഷാ ബിജെപി പൊതുയോഗത്തില്‍ പറഞ്ഞു.

എന്നാല്‍ അമിത്ഷായ്ക്ക് മറുപടിയുമായി മമതാ ബാനര്‍ജി രംഗത്തെത്തിയിട്ടുണ്ട്. ഇത് അവരുടെ ആസൂത്രണ പദ്ധതിയാണ് എന്തുകൊണ്ടാണ് അവര്‍ ബില്ല് പാര്‍ലമെന്റില്‍ കൊണ്ടുവരാത്തത്? 2024 അവര്‍ അധികാരത്തിലെത്തില്ല ഏതെങ്കിലും പൗരന്റെ അവകാശം ഹനിക്കാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ല ഐക്യമാണ് നമ്മുടെ ശക്തി മമത കൂട്ടിച്ചേര്‍ത്തു.

Chandrika Web: