പി ജയരാജന്റെ ‘വെണ്ണപ്പാളി’ പരാമര്‍ശത്തിനെതിരെ പരാതി നല്‍കാനൊരുങ്ങി യുഡിഎഫ്. പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്ന് കെ.കെ രമ അറിയിച്ചു. ഏപ്രില്‍ 6ന് പി ജയരാജന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് കേസിനാധാരം. വെണ്ണപ്പാളി വനിതകള്‍ എന്നാണ് ജയരാജന്‍ യുഡിഎഫ് വനിതാ പ്രവര്‍ത്തകരെ വിശേഷിപ്പിച്ചത്.
‘വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ‘വെണ്ണപ്പാളി’ വനിതകളുടെ മുദ്രാവാക്യം കേട്ടില്ലേ…കെ.കെ ശൈലജ ടീച്ചറുടെ പിന്നില്‍ അണിനിരന്ന തൊഴിലുറപ്പ് തൊഴിലാളികല്ല മറിച്ച് സമ്പന്ന സ്ത്രീകളാണ് ഷാഫിയുടെ പിന്നില്‍ അണിനിരന്നത് എന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണം പോലും.പാലക്കാട് നിന്ന് വടകരയില്‍ എത്തിയത് മുതല്‍ വെണ്ണപ്പാളികളുടെ സ്വീകരണമേറ്റ് മയങ്ങി സാധാരണ തൊഴിലാളികളെ അധിക്ഷേപിക്കുന്ന നിലയിലേക്ക് യുഡിഎഫ് സ്ഥാനാര്‍ഥി അധപ്പധിച്ചിരിക്കുന്നു.ഈ അഹന്തക്കെതിരെ വടകര മണ്ഡലത്തിലെ സാധാരണക്കാര്‍ വിധിയെഴുതും…’ – ഇതായിരുന്നു വിവാദമായ പോസ്റ്റ്.