X

ശുചിമുറിയില്‍ പോയി വരുന്നതിനിടെ ബസ് വിട്ടു; പിന്നാലെ ഓടിയ യുവതിക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം

കെഎസ്ആര്‍ടിസി ബസ്സില്‍ തിരുവനന്തപുരത്ത് നിന്നും കുമളിയിലേക്കുള്ള യാത്രയ്ക്കിടെ ബസ് സ്റ്റാന്‍ഡ് വിട്ടു പോയതിനെ തുടര്‍ന്ന് പിന്നാലെ ഓടിയ യുവതിക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി കെഎസ്ആര്‍ടിസി.

മുണ്ടക്കയം ഡിപ്പോയില്‍ നിര്‍ത്തിയ ബസ്സില്‍ നിന്ന് ശുചിമുറിയില്‍ പോയി വരുന്നതിനിടെയാണ് ബസ് സ്റ്റാന്‍ഡ് വിട്ടത്. ബസ്സില്‍ കയറുന്നതിന് പിന്നാലെ ഓടിയ യുവതിക്ക് പരിക്കേല്‍ക്കുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഉടന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സിഎംഡി വിജിലന്‍സ് വിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സിഎംഡി അറിയിച്ചു.

webdesk11: