X
    Categories: indiaNews

അവള്‍ക്ക് ബന്ധം പിരിയണമായിരുന്നു, കൊന്നതില്‍ ഖേദമില്ല -16കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ്

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് നടുറോഡില്‍ 16കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി ,സംഭവത്തില്‍ കുറ്റം സമ്മതിച്ച് ആണ്‍സുഹൃത്ത്. പെണ്‍സുഹൃത്തിനോടുള്ള പക കാരണമാണ് കൊലപ്പെടുത്തിയതെന്നും തനിക്ക് ഖേദമില്ലെന്നും പ്രതിപറഞ്ഞു.അവള്‍ക്ക് ബന്ധം പിരിയണമായിരുന്നു അത് കൊണ്ടാണ് കൊന്നത്.

ഡല്‍ഹി രോഹിണിയിലെ ഷഹബാദില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് ദാരുണമായ സംഭവം. പെണ്‍കുട്ടിയെ മാരകായുധം കൊണ്ട് 22 തവണ കുത്തിയ ശേഷം തലയില്‍ പല തവണ കല്ലുകൊണ്ട് അടിക്കുകയും ചെയ്തു. സുരക്ഷാ കാമറയില്‍ പതിഞ്ഞ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. മരണം ഉറപ്പാക്കി സംഭവ സ്ഥലത്ത് നിന്ന് പോകാന്‍ തുടങ്ങി പിന്നീട് തിരിച്ചു വന്നും കല്ലുകൊണ്ട് ക്രൂരമായി കുത്തുന്നത് വീഡിയോയിലുണ്ട്.

പൊതുനിരത്തില്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു കൊടുംക്രൂരത. ഒരാള്‍ പോലും തടയാനോ പെണ്‍കുട്ടിയെ രക്ഷിക്കാനോ ശ്രമിച്ചില്ല എന്നത് നടുക്കമുളവാക്കുന്നതാണ്. പ്രതി 20കാരനായ സഹില്‍ ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ പിന്നീട് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നിന്ന് പൊലീസ് പിടികൂടി. പ്രതിയെ പിടികൂടാന്‍ ഡല്‍ഹി പൊലീസ് ആറംഗ വിദഗ്ധ സംഘത്തെ രൂപീകരിച്ചിരുന്നു.

സുഹൃത്തിന്റെ കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ വഴിയില്‍ പിടിച്ചു നിര്‍ത്തിയാണ് പ്രതി പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. ശനിയാഴ്ച ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്നുമാണ് പൊലീസ് പറയുന്നത്. ഷഹബാദ് ഡയറി ഏരിയയിലെ എ.സി മെക്കാനിക്കാണ് പ്രതി. നാലു വര്‍ഷത്തോളമായി പ്രതിയും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നുവെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കൂട്ടുകാരി പറഞ്ഞു.

webdesk11: