യുപിയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ തോക്കുമായി എത്തിയ അതിഥിയുടെ വെടിയേറ്റ് വധുനവിന്റെ അമ്മാവന് കെല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി ആഗ്രയിലെ ബഡാ ഉഖറ ഗ്രാമത്തിലാണ് സംഭവം.
വിവാഹത്തിന് മുന്‍പുള്ള ചടങ്ങിനിടെ അതിഥിയുടെ വെടി 35 കാരനായ സുഭാഷ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്.
സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയ പ്രതി രാജീവ് ശര്‍മ്മയെ പിന്നീട് പൊലീസ് പിടികൂടി.പ്രതി തോക്കില്‍ തിര നിറക്കുന്നതിനിടെ അബദ്ദത്തില്‍ പൊട്ടിയെന്നാണ് പ്രതി പറയുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.