കോഴിക്കോട് ബാലുശ്ശേരിയില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിന്റെ വീട്ടിനുള്ളിലാണ് കണ്ടെത്തിയത്. കൊടുവള്ളി സ്വദേശി തേജയാണ് മരിച്ചത്. ഇയ്യാട് പാറച്ചിലിലെ ജിനു കൃഷ്ണന്റെ ഭാര്യയാണ് തേജ. ഈ മാസം ഒമ്പതിനായിരുന്നു ഇവരുടെ വിവാഹം. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.