മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ അടുത്തേക്ക് ഓടിയെത്തിയ ആരാധകന് 6 ലക്ഷം രൂപ പിഴ. സിംബാബ്‌വെക്കെതിരായ മത്സരത്തിനിടെയാണ് ആണ്‍കുട്ടി സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് രോഹിത് ശര്‍മ്മയുടെ അടുത്തെത്തിയത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിതിന്റെ മുന്നില്‍ കരഞ്ഞുകൊണ്ടാണ് കുട്ടി ഓടിയെത്തിയത്. തൊട്ടുപിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കുട്ടിയെ പിടിച്ചുകൊണ്ട് പോവുകയായിരുന്നു. ക്രിക്കറ്റ് ഗ്രൗണ്ടിലെ അച്ചടക്കം ലംഘിച്ചതിനാണ് പിഴ കിട്ടിയത്. കുട്ടി ഓടുന്ന വീഡീയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.