സ്‌നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും ബന്ധം; തന്‍റെ പ്രിയപ്പെട്ടവര്‍ക്ക് അരികിലെത്തി പ്രിയങ്ക ഗാന്ധി

ഹൃദയസ്പര്‍ശിയായ നിമിഷത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. തന്‍റെ പാര്‍ലമെന്‍റ് മണ്ഡലമായ വയനാട്ടിലെ ത്രേസ്യ ഒജെയുമായി പ്രിയങ്ക ഗാന്ധി മനോഹരമായ കൂടിക്കാഴ്ച നടത്തി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിരമിച്ച ഒരു സൈനികനെ പ്രിയങ്ക കണ്ടിരുന്നു. തന്റെ അമ്മ പ്രിയങ്കയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടെന്നും സുഖമില്ലാത്തതിനാല്‍ കാണാന്‍ വരാന്‍ സാധിച്ചില്ലെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. എന്നാല്‍, പ്രിയങ്ക അന്ന് ആ അമ്മയെ അവരുടെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കുകയായിരുന്നു. അവിടെ പ്രിയങ്കയെ അമ്മ സ്‌നേഹപൂര്‍വ്വം സ്വീകരിക്കുകയും അനുഗ്രഹമായി ജപമാല നല്‍കുകയും ചെയ്തിരുന്നു.

അവരുടെ രണ്ട് പേരുടെയും സ്‌നേഹ ബന്ധം അവിടെയും അവസാനിച്ചില്ല. വയനാട്ടില്‍ മണ്ഡല പര്യടനത്തിനെത്തിയ പ്രിയങ്ക ത്രേസ്യയെ വീണ്ടും കാണാനെത്തി. ഹൃദയംഗമമായ അനുഗ്രഹങ്ങള്‍ ഒരിക്കല്‍ കൂടി സ്വീകരിച്ചു.

webdesk13:
whatsapp
line