കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മൃതദേഹം മാറി നല്‍കിയതായി പരാതി. ചോറ്റി സ്വദേശി ശോശാമ്മയുടെ മൃതദേഹമാണ് മാറി നല്‍കിയത്. പകരം ലഭിച്ചത് മറ്റൊരു മൃതദേഹവും. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി.
കൂട്ടിക്കലിലെ സെന്റ് ലൂപ്പസ് സിഎസ്എ പള്ളിയില്‍ നിന്ന് ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു ശോശാമ്മ ജോണിന്റെ സംസ്‌കാരം നടത്തേണ്ടിയിരുന്നത്. അതിന്റെ ഭാഗമായി എട്ടുമണിയോടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി കുടുംബാംഗങ്ങള്‍ എത്തിയപ്പോഴാണ് മൃതദേഹം മാറിയത് അറിഞ്ഞത്. പിന്നീട് ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം മറ്റൊരു കുടുംബത്തിനു നല്‍കിയിരുന്നു.