X

കണ്ണൂരില്‍ പുഴയില്‍ കാണാതായ സിനാന്റെ മൃതദേഹവും കണ്ടെത്തി

കണ്ണൂര്‍ പാനൂരിനടുത്ത് ചേലക്കാട് പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. കക്കോട്ട് വയല്‍ രയോരത്ത് മുസ്തഫയുടെ മകന്‍ സിനാന്‍ (20) മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പം കുളിക്കാന്‍ ഇറങ്ങി ഒഴുക്കില്‍പ്പെട്ട ജാതിക്കൂട്ടം തട്ടാന്റെവിട മൂസയുടെ മകന്‍ മുഹമ്മദ് ഷഫാദിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സിനാനുവേണ്ടി ഇന്നലെ രാത്രി 12 മണി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ തിരച്ചില്‍ വീണ്ടും ആരംഭിക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരുടെയും സഹായം ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് സിനാന്റെ മൃതദേഹം ലഭിച്ചത്.

ഇന്നലെ വൈകിട്ട് ചെറുപറമ്പ് ലൈബ്രറിക്ക് പിറകുവശത്തെ ചോലക്കാട് പുഴയിലാണ് അപകടമുണ്ടായത്. പരിസരത്തെ കുട്ടികള്‍ക്കൊപ്പം കുളിച്ചു കൊണ്ടിരിക്കയെയാണ് അപകടം.

webdesk11: