യുക്രൈനിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. മൃതദേഹം പുലര്‍ച്ചെ മൂന്ന് മണിക്ക് ബെംഗ്ലൂരു വിമാനത്താവളത്തില്‍ എത്തിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അറിയിച്ചു. ശേഷം ജന്മനാടായ ഹവേരിയിലേക്ക് മൃതദേഹം കൊണ്ടുപോകും. കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ഖര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ നവീന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. നാലാം വര്‍ഷ എംബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു നവീന്‍. 21 വയസായിരുന്നു. കര്‍ണാടകയിലെ ഹാവേരി ജില്ലക്കാരനാണ്. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി സൂപ്പര്‍മാര്‍ക്കറ്റില്‍ ക്യൂ നില്‍ക്കുമ്പോഴാണ് യുവാവിന് നേരെ ഷെല്ലാക്രമണമുണ്ടായത്.