കോഴിക്കോട് ചെറുപ്പയില്‍ വീടിനകത്ത് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. 72 വയസ്സ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജനതാ ബസ് സ്റ്റോപ്പിന് സമീപം പയ്യപ്പിള്ളി വീട്ടില്‍ ബേബി ആണ് മരിച്ചത്.
വീട്ടില്‍ ഉള്ളവര്‍ പുറത്ത് പോയ സമയത്താണ് അപകടം നടക്കുന്നത്.ജനലുകള്‍ എല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. വീട്ടില്‍ നിന്ന് ഒരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് പരിസരവാസികള്‍ എത്തിയത്. ഈ സമയത്ത് അടുക്കളയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ഗ്യാസ് ലീക്കായത് അറിയാതെ സ്റ്റൗ കത്തിക്കാന്‍ ശ്രമിച്ചതാകും മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.