X

സെല്‍ഫി എടുക്കുന്നതിനിടെ കല്ലടയാറ്റില്‍ വീണ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

പത്തനാപുരത്ത് സെല്‍ഫി എടുക്കുന്നതിനിടയില്‍ കല്ലടയാറ്റില്‍ വീണ് ഒഴുക്കില്‍പെട്ട് കാണതായ കുട്ടിയുടെ മ്യതദേഹം കണ്ടെത്തി.പത്തനാപുരം മൗണ്ട്താബോര്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ പത്തനംതിട്ട കൂടല്‍ സ്വദേശിനി അപര്‍ണ (17)യാണ് മരിച്ചത്.സംഭവം നടന്ന് രണ്ട് കിലോമീറ്റര്‍ അപ്പുറത്താണ് മ്യതദേഹം കണ്ടെത്തിയത്.ഫയര്‍ഫോഴ്‌സ് സംഘമാണ് മ്യതദേഹം കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. സഹപാഠിയായ അനുഗ്രഹയുടെ വീട്ടിലെത്തിയതായിരുന്നു അപര്‍ണ. അനുഗ്രഹയുടെ സഹോദരന്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവും ഒന്നിച്ചാണ് ഇവര്‍ കല്ലടയാറ്റിന്റെ തീരത്ത് ഫോട്ടോ എടുക്കാന്‍ ഇറങ്ങിയത്. ഇതിനിടെ കൂട്ടത്തിലൊരാള്‍ ആറ്റില്‍ വീണു. രക്ഷപെടുത്തുന്നതിനിടെയാണ് മറ്റ് രണ്ട് പേരും ആറ്റില്‍ വീണത്. ഉച്ചഭക്ഷണത്തിനു ശേഷം വീടിന് സമീപത്തുള്ള പുഴക്കരയില്‍ എത്തുകയായിരുന്നു.

ആഴം കൂടിയ ഭാഗത്താണ് ഇവര്‍ വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് രണ്ടു പേരെ രക്ഷപ്പെടുത്തിയത്.കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതിനാല്‍ വെള്ളത്തിന്റെ അളവ് കൂടുതലാണെന്നും ഇതാണ് രക്ഷപ്രവര്‍ത്തനത്തെ ബാധിച്ചത് എന്നും നാട്ടുകാര്‍ പറയുന്നു.

Chandrika Web: