ഡല്‍ഹിയില്‍ കാണാതായ പതിനേഴുകാരന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ സ്യൂട്ട്കേസില്‍ കണ്ടെത്തി. മംഗള്‍പുരിയില്‍ പീര്‍ ബാബ മാജാര്‍ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. രോഹിണിയില്‍ നിന്ന് വ്യാഴാഴ്ച രാത്രി മുതല്‍ കാണാതായ കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കാണാതായതിന് പിന്നാലെ കുടുംബം പൊലീസിന് പരാതി നല്‍കിയിരുന്നു.
ഇന്ന് രാവിലെയാണ് മൃതദേഹം അടങ്ങുന്ന പര്‍പ്പിള്‍ നിറത്തിലുള്ള സ്യൂട്ട്കേസ് വഴിയരികില്‍ കണ്ടെത്തിയത്. പിന്നാലെ പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിച്ചു. കുട്ടിയുടെ തൊണ്ട മുറിച്ചിരുന്നുവെന്നും മൃതദേഹത്തില്‍ ഒരുപാട് മുറിവുകള്‍ ഉണ്ടായിരുന്നതായും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. കേസില്‍ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.