X

ബന്ധുക്കള്‍ക്ക് നല്‍കിയ മൃതദേഹം മാറിപ്പോയി; ആശുപത്രി ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

കൊല്ലം കടക്കല്‍ ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കിയപ്പോള്‍ മാറിയ സംഭവത്തില്‍ രണ്ട് താല്‍ക്കാലിക ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം മരിച്ച കിഴക്കുംഭാഗം അമ്പിളി നിവാസില്‍ വാമദേവന്റെ മൃതദേഹമാണ് മാറിപ്പോയത്.

കഴിഞ്ഞദിവസം തിരുവനന്തപുര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച വാമദേവന്റെ മൃതദേഹം ഇന്നലെ രാവിലെ സംസ്‌കരിക്കുന്നതിന് വേണ്ടിയാണ് താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. എന്നാല്‍ രാവിലെ മൃതദേഹം ബന്ധുക്കള്‍ വന്ന് ഏറ്റുവാങ്ങുകയായിരുന്നു. ആംബുലന്‍സിലെ കയറ്റുന്നതിന് മുമ്പ് സ്ഥിരീകരിച്ചതിനുശേഷമാണ് കയറ്റിയത് എന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പിന്നാലെ വീട്ടിലെത്തി നോക്കിയപ്പോള്‍ ഇദ്ദേഹത്തിന്റെ മൃതദേഹം അല്ല എന്ന് മനസ്സിലായി. പിന്നാലെ മാറിപ്പോയ മൃതദേഹം ആശുപത്രിയില്‍ ഏല്‍പ്പിച്ച് വാമദേവന്റെ മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. മൃതദേഹം കൊണ്ടുപോയി സംസ്‌കാരം നടത്തി.

webdesk11: