Categories: Newsworld

യുഎസ് വിമാനാപകടത്തില്‍ മരിച്ച 67 പേരില്‍ 40ലേറെ പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

വാഷിങ്ടണിന് സമീപം റൊണാള്‍ഡ് റീഗന്‍ ദേശീയ വിമാനത്താവളത്തിലിറങ്ങുന്നതിനിടെ സൈനിക കോപ്ടറും യാത്രാവിമാനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച 67 പേരില്‍ 40ലേറെ പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. യാത്രാ വിമാനത്തില്‍ 60 യാത്രക്കാരും നാലു ജീവനക്കാരും ഹെലികോപ്ടറില്‍ മൂന്ന് സൈനികരുമാണ് കൊല്ലപ്പെട്ടത്. ബൈഡന്‍, ഒബാമ ഭരണകൂടങ്ങളുടെ ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ നടപടികളാണ് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ആരോപിച്ചു.

കന്‍സാസിലെ വിചിതയില്‍നിന്ന് വരികയായിരുന്നു വിമാനം ആകാശത്തുവെച്ച് കോപ്ടറുമായി കൂട്ടിയിടിച്ച് തൊട്ടടുത്തുള്ള പോടോമാക് നദിയിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. അപകടകാരണത്തില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. എല്ലാവരെയും കണ്ടെത്തുമെന്ന് മാത്രമാണ് കൊളംബിയ ജില്ല മേയര്‍ മുരിയല്‍ ബൗസെര്‍ വ്യാഴാഴ്ച രാവിലെ വിമാനത്താവളത്തില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി മുങ്ങല്‍ വിദഗ്ധരും കോപ്ടറുകളും എത്തി.

അപകടത്തില്‍ അനുശോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. വിചിതയില്‍നിന്ന് യു.എസ് ഫിഗര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്‌കേറ്റര്‍മാരും കോച്ചുമാരും അവരുടെ കുടുംബാംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. ദുരന്തത്തില്‍ തങ്ങളാകെ തകര്‍ന്ന നിലയിലാണെന്ന് യു.എസ് ഫിഗര്‍ സ്‌കേറ്റിങ് ഭാരവാഹികള്‍ പറഞ്ഞു. ഈസ്റ്റേണ്‍ സ്റ്റാന്‍ഡേഡ് സമയം രാത്രി ഒമ്പതുമണിക്കാണ് അപകടമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

അപകടത്തിലേക്ക് നയിച്ച എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം റീഗന്‍ ദേശീയ വിമാനത്താവളത്തിലിറങ്ങാനായി 400 അടി ഉയരത്തിലായിരുന്നു. പൊടുന്നനെ എതിര്‍ ദിശയില്‍ നിന്ന് വന്ന ഹെലികോപ്റ്റര്‍ വിമാനത്തിലിടിച്ച് തീപിടിച്ച് നദിയില്‍ പതിച്ചുവെന്നുമാണ് പറയുന്നത്. വിമാനത്തിന്റെ അവസാന വേഗം 140 മൈല്‍ (മണിക്കൂറില്‍) ആയിരുന്നു.

webdesk18:
whatsapp
line