ഹലാല്‍ സ്റ്റിക്കര്‍ ഇല്ലാത്ത ഇറച്ചി ആവശ്യപ്പെട്ട് സംഘപരിവാര്‍ അനുകൂലികള്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരെ ആക്രമിച്ച പേരാമ്പ്രയില്‍ പ്രകോപന മുദ്രാവാക്യവുമായി ബിജെപി പ്രകടനം.
ഹലാല്‍ വിഷയത്തില്‍ പേരാമ്പ്രയില്‍ നടത്തിയ ബിജെപി പ്രകടനത്തിലാണ് തീര്‍ത്തും പ്രകോപനപരമായ മുദ്രാവാക്യം ബിജെപി അഴിച്ചുവിട്ടത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് പേരാമ്പ്രയിലെ ബീഫ് കടക്ക് നേരെ ബിജെപി ആക്രമണമുണ്ടായത്. നാലംഗസംഘം ഹലാല്‍ സ്റ്റിക്കര്‍ ഇല്ലാത്ത ബീഫ് ആവശ്യപ്പെട്ടാണ് മാര്‍ക്കറ്റില്‍ എത്തിയത്. എന്നാല്‍ തിരികെ പോയ ഇവര്‍ വൈകിട്ടോടെ വീണ്ടും മടങ്ങിയെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.
അതേസമയം സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രസൂണ്‍, ഹരികുമാര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിജെപി പ്രകടനം നടത്തിയത്.