X

യു.പിയില്‍ സീറ്റ് നല്‍കാത്തതില്‍ പാര്‍ട്ടി വിട്ട ബി.ജെ.പി എം.എല്‍.എ വിഐപിക്കായി മത്സരിക്കും

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പിക്ക് തിരിച്ചടി. ബെരിയ മണ്ഡലത്തിലെ എം.എല്‍.എയായ സുരേന്ദ്ര സിംഗ് തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി വിട്ടു. അദ്ദേഹം പാര്‍ട്ടി പ്രാഥമിക അംഗത്വം രാജിവെച്ചതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വികാഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയില്‍ അദ്ദേഹം ചേര്‍ന്നു. ബിഹാറിലെ മന്ത്രി മുകേഷ് ഷാനിയുടെ പാര്‍ട്ടിയാണ് ഇത്. ഇതോടെ സുരേന്ദ്ര സിംഗ് ബെരിയ മണ്ഡലത്തില്‍ നിന്ന് വികാഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും.

ഉത്തര്‍പ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ലയെയാണ് സുരേന്ദ്ര സിംഗിന്റെ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. ഇതിനെതുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞ സുരേന്ദ്ര സിംഗ് സ്വതന്ത്രനായി ജനവിധിതേടുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്.
സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബാലിയ ജില്ലയില്‍ അദ്ദേഹം നടത്തിയ യോഗത്തിലേക്ക് ആയിരക്കണക്കിന് ജനങ്ങളാണ് എത്തിയിരുന്നത്.

Test User: