ചെന്നൈ: സ്വന്തം കാര്‍ കത്തിച്ചശേഷം പൊലീസില്‍ പരാതിപ്പെട്ട ബി.ജെ.പി നേതാവ് തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. തിരുവള്ളൂര്‍ വെസ്റ്റ് സെക്രട്ടറി സതീഷ് കുമാര്‍ ആണ് അറസ്റ്റിലായത്. ചെന്നൈയിലെ മധുരവോയല്‍ മേഖലയിലെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന തന്റെ കാര്‍ ഏപ്രില്‍ 14 വ്യാഴാഴ്ച വൈകി അജ്ഞാതര്‍ കത്തിച്ചെന്ന് ആരോപിച്ച് സതീഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ അന്വേഷണം നടത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് നേതാവിന്റെ ‘നാടകം’ പുറത്തായത്. ഭാര്യക്ക് സ്വര്‍ണം വാങ്ങുന്നതിനായി കാര്‍ കത്തിച്ച് ഇന്‍ഷുറന്‍സ് തുക തട്ടാനായിരുന്നു പദ്ധതിയെന്ന് സതീഷ് പൊലീസിനോട് കുറ്റസമ്മതം നടത്തി.
അറസ്റ്റ് ചെയ്ത സതീഷ് കുമാറിനെ പൊലീസ് പിന്നീട് വിട്ടയച്ചു. കാറ് തീപിടിച്ചതോടെ സമീപവാസികള്‍ ഓടിയെത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.