X

ഗാന്ധി കുടുംബവുമായുള്ള ബന്ധമാണ് ബി.ജെ.പി അദ്ദേഹത്തിന് സീറ്റ് നിഷേധിക്കാന്‍ കാരണം; വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് അധിര്‍ രഞ്ജന്‍ ചൗധരി

ബി.ജെ.പി സ്ഥാനാര്‍ഥിപട്ടികയില്‍ നിന്ന് വെട്ടിയതിന് പിന്നാലെ വരുണ്‍ ഗാന്ധിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. മഹത്തായ ഈ പാര്‍ട്ടിയില്‍ ചേരാന്‍ വരുണ്‍ ഗാന്ധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഗാന്ധി കുടുംബത്തിലെ കുടുംബ വേരുകളാണ് 44കാരനായ വരുണിനെ ബി.ജെ.പി തെരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നിലെ കാരണമെന്ന് അധിര്‍ ചൗധരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘വരുണ്‍ഗാന്ധി കോണ്‍ഗ്രസില്‍ ചേരണം. വരുണ്‍ വരുന്നത് സന്തോഷമുള്ള കാര്യമാണ്. വരുണ്‍ നല്ല വിദ്യാഭ്യാസവും പ്രതിച്ഛായയുമുള്ള രാഷ്ട്രീയക്കാരനാണ്. അദ്ദേഹത്തിന് ഗാന്ധി കുടുംബവുമായി ബന്ധമുണ്ട്. ബി.ജെ.പി അദ്ദേഹത്തിന് ടിക്കറ്റ് നല്‍കാത്തതിന് കാരണം ഇതാണ്’ അധിര്‍ ചൗധരി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നിന്നുള്ള സിറ്റിംഗ് എം.പി വരുണ്‍ ഗാന്ധിയെ ഒഴിവാക്കിയാണ് കഴിഞ്ഞദിവസം ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്. കര്‍ഷക സമരത്തിനിടയില്‍ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള നിരന്തരം വിമര്‍ശിക്കുകയും കര്‍ഷകര്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്ത വരുണ്‍ ഗാന്ധിയെ ഇത്തവണ ഒഴിവാക്കുമെന്ന് സൂചനയുണ്ടായിരുന്നു. രണ്ട് വട്ടം പിലിഭിത്തിനെ പ്രതിനിധീകരിച്ച വരുണിനെ ഒഴിവാക്കിയാല്‍ സാമാജ് വാദി പാര്‍ട്ടി സ്വന്തം സ്ഥാനാര്‍ഥിയായി രംഗത്ത്ഇറക്കാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു.

webdesk13: