പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കി.വാരണസിയിലെ റിസര്‍വ് പോലീസ് ലൈന്‍ ഗ്രൗണ്ടില്‍ നിന്ന് ലക്നൗവിലേക്ക് ഹെലികോപ്റ്റര്‍ പുറപ്പെടുന്നതിനിടെയാണ് സംഭവം.
പറന്നുയരുന്നതിനിടെ ഹെലികോപ്റ്ററില്‍ പക്ഷി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു.