ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭ പാസാക്കി. കനത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടയായിരുന്നു ബില്ലവതരണം നടന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള 26 പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’യുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. 131 അംഗങ്ങളാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. എതിര്‍ത്ത് വോട്ട് ചെയ്തത് 102 പേരും.
ഗ്രൂപ്പ് എ ഉദ്യോഗസ്ഥരുടെ നിയമനം, ശ്തലംമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം പരിമിതപ്പെടുത്തുന്നതാണ് ബില്‍. ശബ്ദവോട്ടോടെ പാസാക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമമെങ്കിലും പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. ബട്ടണ്‍ അമര്‍ത്തിയുള്ള വോട്ടെടുപ്പ് സാങ്കേതികത്തകരാര്‍ മൂലം ഉപേക്ഷിച്ചു. തുടര്‍ന്നു സ്ലിപ് ഉപയോഗിച്ചുള്ള വോട്ടെടുപ്പു നടത്തി.