X

പരിശോധനക്കിടെ ബൈക്ക് നിര്‍ത്താതെ പോയി;11,500 രൂപ പിഴ

വാഹന പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ വെട്ടിച്ചു കിടന്ന യുവാവിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 5000 രൂപ പിഴയും, ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് ഉടമയ്ക്ക് നേരെ 5000 രൂപ പിഴയും ചുമത്തി.

കൂടാതെ വാഹനം നിര്‍ത്താതെ പോയതിന് ആയിരം രൂപയും, ഹെല്‍മറ്റ് ധരിക്കാത്തതിന് 500 രൂപയും ആയിരുന്നു പിഴ. കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ന്യൂറോ വാര്‍ഡില്‍ ഒരു ദിവസത്തെ സന്നദ്ധ സേവനം നടത്താനും നിര്‍ദ്ദേശം നല്‍കി.

 

webdesk11: