കാലിഫോര്‍ണിയയിലെ മരു പ്രദേശത്ത് നിര്‍മ്മാണ പുരോഗമിച്ചു വരികയായിരുന്ന കൂറ്റന്‍ വിമാനം പോള്‍ അലന്‍ പുറത്തിറങ്ങി. ലോകത്തെ തന്നെ ഏറ്റവും വലിയ വിമാനമാണ് ഇതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ബുധനാഴ്ചയാണണ് വിമാനത്തിന്റെ ആദ്യ പറക്കല്‍ നടത്തിയത്.
വിമാനത്തിന്റെ സവിശേഷതകള്‍ ഇതാണ്. 385 അടി നീളമുണ്ട് വിമാനത്തിന്റെ ചിറകുകള്‍ക്ക്. ഒരു സാധാരണ ഫുട്‌ബോള്‍ മൈതാനത്തേക്കാള്‍ നീളം. ഉയരം അമ്പത് അടിയാണ്. എണ്ണ നിറക്കാതെ വിമാനത്തിന് 500,000 പൗണ്ട് ഭാരം കാണും. എന്നാല്‍ വിമാനത്തിന് 250,000 പൗണ്ട് ഭാരത്തില്‍ എണ്ണ ശേഖരിക്കാനാവും.ഇതോടെ വിമാനത്തിന്റെ മൊത്തം ഭാരം 1.3 മില്യണ്‍ പൗണ്ടാവും.
എന്നാല്‍ വിമാനത്തിന്റെ യഥാര്‍ത്ഥ വലിപ്പം എത്രയാണ്. 28 ടയറുകളും 747 എഞ്ചിനുകളുമാണ് വിമാനത്തിനുള്ളത്. വിമാനത്തിനുള്ളിലെ സര്‍ക്കീട്ട് വയറുകളുടെ നീളം 60 മൈലിനേക്കാള്‍ കൂടും. ഒരു പര്‍വ്വതം ദൂരെ നിന്ന് കാണുന്ന പോലെ അടുത്ത് തെന്ന് നോക്കുമ്പോള്‍ ചിത്രങ്ങളില്‍ കാണുന്നതിലും വലിപ്പമുണ്ട് വിമാനത്തിനെന്ന് പറയപ്പെടുന്നു. വിമാനം യാത്രക്കാരെ വഹിക്കാനുള്ളതല്ല എന്നതാണ് മറ്റൊരു സവിശേഷത. വലിയ റോക്കറ്റകളായിരിക്കും വിമാനത്തില്‍ കൊണ്ടു പോവുക.