അബുദാബി: മിഡില്‍ ഈസ്റ്റിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യന്‍ ബിസിനസി ന്റെ മികച്ച 100 കമ്പനികളുടെ പട്ടികയുടെ ആദ്യറാങ്കിങ്ങില്‍ ഏക ഇന്ത്യന്‍ കമ്പനിയായി ലുലു ഗ്രൂപ്പ് ഇടംനേടി. ദി ഗിവിങ്ങ് മൊമന്റ് കമ്പനി, എമിറേറ്റ്‌സ് എയര്‍ലൈന്‍, നിയോം എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങ ളില്‍ ഇടംപിടിച്ചത്. 2024ലെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ റാങ്കിങ്ങില്‍ പന്ത്രണ്ടാം സ്ഥാനം നേടിയാണ് ലുലു ഗ്രൂപ്പ് ശ്രദ്ധേയമായത്. ആദ്യ പതിനഞ്ചില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ കമ്പനി യാണ് ലുലു.
സസ്റ്റെയ്‌നബിള്‍ ഫാഷന്‍ മുന്‍നിര്‍ത്തിയുള്ള റീട്ടെയ്ല്‍ ബിസിനസില്‍ അന്താരാഷ്ട്ര ശ്രദ്ധനേടിയ യുഎഇ ആസ്ഥാനമായുള്ള ദി ഗിവിങ്ങ് മൊമന്റ് കമ്പനിയാണ് പട്ടികയില്‍ ഒന്നാമത്. ഗ്ലോബല്‍ വ്യോമയാന മേഖലയിലെ ഏറ്റവും മികച്ച ഏവിയേഷന്‍ കമ്പനി എന്ന വിശേഷണത്തോടെ എമിറേറ്റ്‌സ് എയര്‍ലൈന്‍ രണ്ടാം സ്ഥാനം നേടി. സുസ്ഥിരത മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍, ഉപഭോക്തൃ സേവനം സുഗമമാക്കാന്‍ നടപ്പാക്കിയ ഡിജിറ്റല്‍ മാറ്റങ്ങള്‍, സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ലുലുവിനെ മികച്ച കമ്പനികളുടെ മുന്‍നിര പട്ടികയിലേക്ക് അര്‍ഹരാക്കിയത്. സംതൃപ്തരായ ഉപഭോക്താ ക്കള്‍, ഉത്പന്നങ്ങളുടെ ഗുണനിലവാരം, കൃത്യമായ ഉത്പന്ന ലഭ്യത, വിപുലമായ പാര്‍ക്കിങ്ങ്, ഹാപ്പിനെസ് പ്രോഗ്രാമുകള്‍ എന്നിവയെല്ലാം ലുലുവിനെ പ്രിയപ്പെട്ട ബ്രാന്‍ഡാക്കിയെന്ന് അറേബ്യന്‍ ബിസിനസ് വില യിരുത്തി. ചെയര്‍മാന്‍ എം.എ യൂസഫലിയുടെ ദീര്‍ഘവീക്ഷണമുള്ള നയങ്ങളും കാഴ്ചപ്പാടുകളും ലുലുവി നെ ആഗോള ബ്രാന്‍ഡാക്കി മാറ്റുന്നതില്‍ നിര്‍ണായകമായി എന്ന് അറേബ്യന്‍ ബിസിനസ് അഭിപ്രായപ്പെട്ടു.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച റീട്ടെയ്ല്‍ ബ്രാന്‍ഡായാണ് ലുലു ഗ്രൂപ്പ് പട്ടികയില്‍ ഇടം നേ ടിയത്. കാലത്തിനനുസൃതമായ മാറ്റങ്ങള്‍ അതിവേഗം നടപ്പാക്കിയതിലൂടെയാണ് ലുലു ആഗോള സ്വീകാര്യ ത നേടിയത്. ഏതാനും ദിവസംമുമ്പാണ് ലുലു അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റിംഗ് ന ടപടികള്‍ ആരംഭിച്ചത്. 25 ഇരട്ടി അധിക സമാഹരണത്തോടെ 37 ലക്ഷം കോടിയിലധികം രൂപയാണ് ലഭി ച്ചത്. 82000 റീട്ടെയില്‍ പങ്കാളികളോടെയാണ് യുഎഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ എ ന്ന റെക്കോര്‍ഡ് ലുലു കരസ്ഥമാക്കിയത്. നവംബര്‍ 14നാണ് ലുലു ഐപിഒ ലിസ്റ്റിംഗ്. എമ്മാര്‍ പ്രോപ്രര്‍ട്ടീസ്, ഇത്തിഹാദ്, എത്തിസലാത്ത്, ഫ്‌ളൈ ദുബായ്, ആമസോണ്‍, അരാംകോ, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, വിസ മിഡില്‍ ഈസ്റ്റ്, പെപ്പ്‌സികോ പട്ടികയില്‍ ഇടം നേടിയ മറ്റ് പ്രമുഖ കമ്പനികള്‍