ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനത്തിനെതിരെ ബംഗാള്‍ ഘടകം. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം പൂര്‍ണമായും തള്ളുന്നതിനോട് ബംഗാളിലെ നേതാക്കള്‍ എതിര്‍പ്പു രേഖപ്പെടുത്തി. കേന്ദ്രകമ്മറ്റി യോഗത്തില്‍ അവര്‍ ഇക്കാര്യം ഉന്നയിച്ചു. എതിര്‍പ്പ് രാഷ്ട്രീയ പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ബംഗാള്‍ നേതാക്കളുടെ ആവശ്യം. അതേസമയം രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് കേന്ദ്ര കമ്മിറ്റിയില്‍ അംഗീകാരം നല്‍കി. താഴേത്തട്ടിലെ ചര്‍ച്ചയ്ക്ക് ശേഷം രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കും. കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യമുണ്ടാക്കേണ്ട ആവശ്യമില്ലെന്നു നേരത്തെ പൊളിറ്റ് ബ്യൂറോയും തീരുമാനിച്ചിരുന്നു. യു.പിയില്‍ എസ്.പിയെ പിന്തുണയ്ക്കും. ഇന്ത്യയില്‍ പ്രാദേശിക സഖ്യങ്ങളാണ് പ്രായോഗികം. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യവും പാര്‍ട്ടികളുടെ സ്വാധീനവും വ്യത്യസ്തമാണെന്നും പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
- 3 years ago
Test User