ഇന്ത്യയിലെ സ്ത്രീകള്‍ വ്യാജ ലൈംഗികാതിക്രമ പരാതികള്‍ ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടുവെന്ന് ഹൈക്കോടതി. വ്യക്തി വിരോധം തീര്‍ക്കുന്നതിനും നിയമ വിരുദ്ധ ആവശ്യങ്ങള്‍ക്കായും സ്ത്രീകള്‍ വ്യാജപരാതികള്‍ നല്‍കുന്നുണ്ട്. സമീപ വര്‍ഷങ്ങളില്‍ നിരവധി വ്യാജ ബലാത്സംഗ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടുവെന്നും ലൈംഗികാതിക്രമ പരാതികള്‍ എപ്പോഴും ശരിയാകണമെന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു.വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പട്ടാമ്പി കൊപ്പം സ്വദേശിക്കെതിരായ കേസ് റദ്ദാക്കിയാണ് കോടതി ഉത്തരവ്.
പരാതികളില്‍ പലതും ആധികാരികത ഇല്ലാത്തതാണ്. വിവാഹം നടന്നില്ലെന്ന കാരണത്താല്‍ മാത്രം ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാകില്ല. യാഥാര്‍ത്ഥ്യം മനസിലാക്കാതെ പൊലീസ് കേസെടുക്കരുതെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.
പട്ടാമ്പി കൊപ്പം സ്വദേശിക്കെതിരായുള്ള കേസില്‍ പരാതിക്കാരിയും ഹരജിക്കാരനും 2014 മുതല്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.