X

സഹതടവുകാരുമായി അടിപിടി; കൊടി സുനിയെ തവനൂര്‍ ജയിലിലേക്ക് മാറ്റി

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയെ തവനൂര്‍ ജയിലിലേക്ക് മാറ്റി. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്നാണ് തവനൂരിലേക്ക് മാറ്റിയത്. ജയിലില്‍ സഹതടവുകാരുമായി സംഘര്‍ഷമുണ്ടാക്കിയതിന്റെ പേരിലാണ് ജയില്‍ മാറ്റം.

വിയ്യൂര്‍ ജയിലില്‍ കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരത്തു നിന്നെത്തിച്ച കൊലക്കേസ് പ്രതികളും തമ്മില്‍ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സംഘര്‍ഷം തടയാനെത്തിയ സുരക്ഷ ജീവനക്കാരെയും ഗാര്‍ഡ് ഓഫീസും കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയും സുരക്ഷാ ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ കൊടി സുനി അടക്കം 10 പേരെ പ്രതിചേര്‍ത്ത് വിയ്യൂര്‍ പൊലീസ് കേസെടുത്തിരുന്നു.

അതിനിടെ, കൊടി സുനിയെ ജയിലിനുള്ളില്‍ ജയില്‍ ജീവനക്കാര്‍ മര്‍ദിച്ചതായും പരാതി ഉയര്‍ന്നിരുന്നു. ഉറങ്ങിക്കിടന്ന സുനിയെ മുളകുപൊടിയെറിഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നുവെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇതേതുടര്‍ന്ന് കൊടി സുനിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

 

webdesk13: