X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തരുടെ പോരാട്ടം; ആഴ്‌സനല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ടേബിള്‍ ടോപ്പര്‍മാരുടെ പോരാട്ടം. ലീഗില്‍ 28 മത്സരങ്ങളില്‍ നിന്നും 64 പോയിന്റുള്ള ആഴ്സനലും അത്രയും മത്സരങ്ങളില്‍ നിന്ന് 63 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും പരസ്പരം നേര്‍ക്ക് നേര്‍ ഏറ്റുമുട്ടും. പത്ത് മത്സരങ്ങള്‍ മാത്രം മത്സരം ബാക്കിയുള്ള ലീഗില്‍ കിരീടം നേടാന്‍ ഇരു ടീമിനും ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

64 പോയിന്റുമായി ലിവര്‍പൂളും കിരീട പോരാട്ടത്തില്‍ ഒപ്പമുണ്ട്. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിടെ പരിക്കേറ്റ ഡിഫന്‍ഡര്‍മാരായ ജോണ്‍ സ്റ്റോണ്‍സും കെയ്ല്‍ വാക്കറുമില്ലാതെയാണ് സിറ്റി ഇറങ്ങുക. പരിക്കേറ്റ് പുറത്തായിരുന്ന കെവിന്‍ കെവിന്‍ ഡി ബ്രൂയ്‌നും എഡെയ്‌സണും തിരിച്ചു വരുന്നു എന്നതാണ് സിറ്റി ക്യാമ്പിലെ ആശ്വാസം.

തുടര്‍ച്ചയായ മൂന്നാം ലീഗ് കിരീടമാണ് സിറ്റി ലക്ഷ്യമിടുന്നത്. 20 വര്‍ഷത്തിന് ശേഷം കിരീട നേട്ടത്തിലേക്ക് തിരിച്ചു വരാനാണ് ആഴ്സനല്‍ ശ്രമിക്കുന്നത്. സിറ്റി തട്ടകമായ ഇത്തിഹാദിലാണ് മത്സരം. ആഴ്‌സനലിനെതിരെ കഴിഞ്ഞ എട്ട് ഹോം മത്സരങ്ങളും വിജയിക്കാനായി എന്നത് സിറ്റിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. എന്നാല്‍ സീസണിന്റെ തുടക്കത്തില്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ആഴ്സനല്‍ തോല്‍പ്പിച്ചിരുന്നു. ശേഷം ഒക്ടോബറില്‍ കമ്മ്യൂണിറ്റി ഷീല്‍ഡ് പോരാട്ടത്തിലും വിജയിക്കാന്‍ ആഴ്‌സനലിന് കഴിഞ്ഞിരുന്നു.

webdesk13: