X
    Categories: Newsworld

ദൈവത്തിന്റെ അടയാളമായി ‘ആയ’ക്കുഞ്ഞ്

വടക്കന്‍ സിറിയയില്‍ ഭൂകമ്പ അവശിഷ്ടങ്ങള്‍ക്കിടയില്‍ പിറന്ന പെണ്‍കുഞ്ഞ് ഇനി ‘ആയ’ എന്ന പേരില്‍ അറിയപ്പെടും. ദൈവത്തിന്റെ അടയാളം വിസ്മയം എന്നൊക്കെയാണ് ഈ വാക്കിന്റെ അര്‍ത്ഥം.

കഴിഞ്ഞ തിങ്കളാഴ്ച ഭൂകമ്പമുണ്ടായി 10 മണിക്കൂറില്‍ അധികം കഴിഞ്ഞാണ് ജെന്‍ഡറിസിലെ രക്ഷാപ്രവര്‍ത്തകര്‍ അവളെ കണ്ടെത്തുന്നത്. അവളുടെ പൊക്കിള്‍ക്കൊടി അമ്മ അഫ്രാബു ഹാദിയയുടെ ജീവനറ്റ ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടിരുന്നില്ല. അഞ്ചു നില പാര്‍പ്പിടത്തില്‍ കഴിഞ്ഞിരുന്ന കുടുംബത്തിലെ അച്ഛനും അമ്മയും നാലു സഹോദരങ്ങളും പിറന്നപ്പോഴേ നഷ്ടപ്പെട്ടു. എന്നാല്‍ ഈ അനാഥ കുട്ടി ഏറ്റെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ തയ്യാറായി.

നിലവില്‍ മാതൃസഹോദരന്റെ സംരക്ഷണത്തിലാണ് കുഞ്ഞ്. 11 പേരടങ്ങുന്ന കുടുംബം ഇപ്പോള്‍ ഒരു താല്‍ക്കാലിക ക്യാമ്പിലാണ് താമസം. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രികളില്‍ നിന്ന് അറിയിക്കുന്നു.

webdesk11: