കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു. വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ (37) ആണ് മരിച്ചത്. സ്‌കൂള്‍ കുട്ടികളുമായി പോയതായിരുന്നു വിജിഷ. നാലു വിദ്യാര്‍ത്ഥികളാണു വണ്ടിയിലുണ്ടായിരുന്നത്. മൂന്നുപേര്‍ക്കു പരിക്കുണ്ട്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.
അഭയ അഭിലാഷ്, അനയ അഭിലാഷ്, ടോമിലിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിജിഷയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ മേഖലയില്‍ ആറ് മാസം മുന്‍പാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ സമാനമായ രീതിയില്‍ ബൈക്ക് യാത്രികന്‍ അപകടത്തില്‍ മരിച്ചിരുന്നു.