കടുത്ത വംശീയ വിവേചനങ്ങളിലും പീഡനങ്ങളിലും മനംനൊന്ത് ദയാവധത്തിന് അനുമതി തേടി ഗുജറാത്തിലെ ഒരു വിഭാഗം മുസ്ലിം മത്സ്യത്തൊഴിലാളികള്‍.600ഓളം മത്സ്യത്തൊഴിലാളികളാണ് ദയാവധത്തിന് ആയി ഹൈക്കോടതിയെ സമീപിച്ചത്.
അധികൃതരുടെ ഭാഗത്തുനിന്നും വര്‍ഷങ്ങളായി തുടരുന്ന കടുത്ത വിവേചനത്തില്‍ മനംനൊന്താണ് ദയാവധത്തിന് അപേക്ഷിച്ചിരിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഒരു പ്രത്യേക സമുദായത്തില്‍ പെട്ട ആളുകളെ തിരഞ്ഞുപിടിച്ചു ഉപദ്രവിക്കുകയാണെന്നും അവര്‍ക്ക് സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
600 പേര്‍ ദയാവധത്തിന് അപേക്ഷിച്ച് കോടതിയെ സമീപിക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്. മത്സ്യതൊഴിലാളികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വരുംദിവസങ്ങളില്‍ കോടതി വിശദമായ വാദം കേള്‍ക്കും.