X

ഞങ്ങളുണ്ടാകുമെന്ന ഉറപ്പ്; മനസ്സ് നിറഞ്ഞ് വൈറ്റ് ഗാർഡ് സംഗമം

സേവന നിരതമായ ദിനരാത്രങ്ങളുടെ ഓർമകളുമായി അവർ ഒത്തുകൂടി. വയനാട് ദുരന്തത്തിൽ വിശ്രമരഹിതരായി രാപ്പകലില്ലാതെ സേവമനുഷ്ഠിക്കുകയും ലോകത്തിന്റെ നാനാഭാഗത്തുനിന്നും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ഊഷ്മളമായ സ്വീകരണം നൽകി. സംസ്്ഥാന കമ്മിറ്റി നടത്തിയ വൈറ്റ് ഗാർഡ് സംഗമത്തിലാണ് ആദരവ് നൽകിയത്.

കോഴിക്കോട് സരോവരം ട്രേഡ് സെന്റിൽ നടന്ന സംഗമവും ആദരിക്കലും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദു സമദ് സമദാനി എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, മുസ്‌ലിം ലീഗ് നിയമസഭ പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ. എം.കെ മുനീർ, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു എന്നിവർ പ്രസംഗിച്ചു. ഡോ. എസ്.എസ് ലാൽ, സുലൈമാൻ മേൽപ്പത്തൂർ വിഷയാവതരണം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി കെ ഫിറോസ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റും വൈറ്റ് ഗാർഡ് സംസ്ഥാന കോർഡിനേറ്ററുമായ ഫൈസൽ തങ്ങൾ വൈറ്റ് ഗാർഡ് റിപ്പോർട്ടിംഗ് നടത്തി.

ഉമ്മർ പാണ്ടികശാല, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അബ്ദുറഹ്മാൻ രണ്ടത്താണി, പാറക്കൽ അബ്ദുല്ല, പി.കെ ബഷീർ എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, സി.കെ സുബൈർ, എ.കെ.എം അഷ്‌റഫ് എം.എൽ.എ, എം.എ റസാഖ് മാസ്റ്റർ, ടി.ടി ഇസ്മയിൽ, കെ.കെ അഹമ്മദ് ഹാജി, ടി. മുഹമ്മദ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ, മുജീബ് കാടേരി, അഷറഫ് എടനീർ, കെ.എ മാഹീൻ, സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീർ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ, യൂത്ത്ലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്റഫലി, വൈസ് പ്രസിഡന്റ്‌ ആഷിഖ് ചെലവൂർ, എം. എസ് എഫ് ദേശീയ പ്രസിഡന്റ്‌ പി. വി അഹമ്മദ് സാജു, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ പ്രസംഗിച്ചു.

വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്താനും സംസ്‌കാരത്തിന് നേതൃത്വം നൽകാനും മണ്ണിനടിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനും വൈറ്റ് ഗാർഡ് അംഗങ്ങൾ മുൻപന്തിയിൽ നിന്നു. ദുരന്ത മണ്ണിലെ ഇവരുടെ സേവന പ്രവർത്തനങ്ങൾ ദേശീയ മാധ്യമങ്ങൾ വരെ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. പ്രകൃതി ദുരന്തങ്ങളിലും കൊവിഡ്, നിപ്പ തുടങ്ങിയവ ഉണ്ടായപ്പോഴും വൈറ്റ് ഗാർഡിന്റെ സേവനം കേരളം കണ്ടറിഞ്ഞതാണ്. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുള്ള വൈറ്റ് ഗാർഡ് അംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു.

webdesk13: