മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.ഈ സര്‍ക്കാരിനെ നയിക്കുന്നത് ഭയമാണ് എന്ന് ഒരിക്കല്‍ കൂടി വ്യക്തമായി. സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച് സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് ഭയമാണ് അദ്ദേഹം കുറ്റപ്പെടുത്തി.
അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കാതിരിക്കാന്‍ പറയുന്ന കാര്യങ്ങള്‍ വിചിത്രമാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണ് എന്നാണ് സ്പീക്കറുടെ വാദം. സോളാര്‍ , ബാര്‍ കോഴ കേസുകള്‍ പലവട്ടം ചര്‍ച്ച ചെയ്തത് ഇതേ സഭയിലാണ്.സ്വര്‍ണകടത്ത് ചര്‍ച്ച ചെയ്യണമെന്ന് പറയുമ്പോള്‍ മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര പേടി. സഭയിലെ ഭൂരിപക്ഷത്തിന്റെ ധാര്‍ഷ്ട്യം പ്രതിപക്ഷത്തോട് വേണ്ട അദ്ദേഹം ഓര്‍മപ്പെടുത്തി.
സ്വര്‍ണക്കടത്ത് കേസ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ ഇന്ന് പ്രതിപക്ഷം ബഹളം ഉയര്‍ത്തി. ശേഷം സ്പീക്കറുടെ ഡെയ്‌സിന്‍ മുന്‍പില്‍ ബാനര്‍ പിടിച്ച് പ്രതിപക്ഷം പ്രതിഷേധം അറിയിച്ചു. ഇതില്‍ ക്ഷുഭിതനായ സ്പീക്കര്‍ ഇറങ്ങിപ്പോയി. അരമണിക്കൂറോളം അനിശ്ചിതാവസ്ഥ നീണ്ടുനിന്നു. ചര്‍ച്ചയെ തുടര്‍ന്ന് സഭ പുനരാരംഭിച്ചെങ്കിലും അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.