അനീഷ് ചാലിയാര്‍
പാലക്കാട്: സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാതലത്തില്‍ വിദേശികളടക്കുള്ള വിദ്യാര്‍ഥികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ യൂണിവേഴ്സിറ്റികള്‍ക്ക് 15 മില്യണ്‍ പൗണ്ട് (150 കോടിയോളം ഇന്ത്യന്‍ രൂപ) ഹാര്‍ഡ്ഷിപ്പ് ഫണ്ട് ബ്രിട്ടന്‍ അനുവദിച്ചത് യു.കെ നോര്‍താംപ്റ്റണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥി അരീക്കോട്ടുകാരന്റെ കത്തില്‍. യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്താംപ്ടണ്‍ വിദ്യാര്‍ഥി യൂണിയന്‍ ഉപാധ്യക്ഷന്‍ കൂടിയായ മുഹമ്മദ് അഫ്സല്‍ ഇരുമ്പടശ്ശേരി വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് നോര്‍ത്താംപ്ടണ്‍ സൗത്ത് മണ്ഡലത്തിലെ എം.പിയായ ആന്‍ഡ്രൂ ലുവര്‍ ന് എഴുതിയ കത്ത് ബ്രിട്ടന്‍ പാര്‍ലമെന്റ് ചര്‍ച്ചയായി. തുടര്‍ന്നാണ് ബ്രിട്ടണ്‍ ഗവര്‍ണ്‍മെന്റ് ഇത്രയും വലിയ തുക ഹാര്‍ഡ് ഷിപ്പ് ഫണ്ടായി അനുവദിച്ചത്.
ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണി നേരിടുന്ന പശ്ചാതലത്തില്‍ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ ചൂണ്ടക്കാണിച്ച് യു.കെ ദേശീയ വിദ്യാര്‍ഥി യൂണിയന്‍ കഴിഞ്ഞ ക്രിസ്തുമസിന്റെ ഭാഗമായി ഒരു കാമ്പയിനുമായി മുന്നോട്ടു വന്നത്. ഇതിന്റെ ഭാഗമായി എല്ലാ വിദ്യാര്‍ഥി യൂണിയന്‍ ഭാരവഹാകളോടും പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് തുറന്ന കത്തെഴുതാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മുഹമ്മദ് അഫ്സല്‍ കത്ത് എഴുതിയത്. മുഹമ്മദ് അഫസിലിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് കാണിച്ചും യു.കെ ദേശീയ വിദ്യാര്‍ഥിയൂണിയന്‍ അഭിനന്ദന കുറിപ്പയച്ചു.
ഒരുവര്‍ഷം മുമ്പാണ് അരീക്കോട് വാക്കാലൂര്‍ സ്വദേശി ഇരുമ്പടശ്ശേരി അബ്ദുല്‍ റഷീദിന്റെയും കെ.സി സൗദാബീവിയുടെയും മകനായ ഇ.സി മുഹമ്മദ് അഫ്സല്‍ (23) യു.കെ നോര്‍ത്താംപടണ്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയൂണിയന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ഈ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹത്വം നേടുന്ന ആദ്യത്തെ ഏഷ്യക്കാരന്‍ കൂടിയാണ് മുഹമ്മദ് അഫ്സല്‍. എം.ബി.എ പഠനത്തിനായി 2022 ല്‍ യൂണിവേഴ്സിറ്റിയിലെത്തിയ മുഹമ്മദ് അഫ്സല്‍ ഒരു മാസത്തിനകം നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയം നേടുകയുമായിരുന്നു. നാലു വര്‍ഷത്തോളം യൂണിവേഴ്സിറ്റ കാമ്പസിലുള്ള പോര്‍ച്ചീഗീസുകാരനെ പരാജയപ്പെടുത്തിയാണ് അരീക്കോട്ടെ എം.എസ്.എഫ് പ്രവര്‍ത്തകന്‍ കൂടിയായ മുഹമ്മദ് അഫ്സല്‍ ഈ നേട്ടം കൈവരിച്ചത്. ഇലക്്ഷന്‍ ഡിബേറ്റിലുള്‍പ്പടെ എം.എസ്.എഫിലൂടെ നേടിയെടുത്ത നതേൃപാഠവം സംബന്ധച്ച് കാമ്പസിലെ വിദ്യാര്‍ഥികളുമായി സംവിദിക്കാനായത് മികച്ച നേട്ടമായി മുഹമ്മദ് അഫ്സല്‍ പറയുന്നു. കായിക രംഗത്ത് വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തന്റെ പ്രവര്‍ത്തനങ്ങളിലൂടെ കാണാനായത് മികച്ച നേട്ടമാണെന്നും വിദ്യാര്‍ഥി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടത്താനുള്ള ശ്രമം തുടരുകയാണെന്നും മുഹമ്മദ് അഫ്സല്‍ പറയുന്നു. തുര്‍ക്കിയിലുണ്ടായ ഭൂകമ്പ ബാധിതര്‍ക്കുള്ള സഹായമെത്തിക്കുന്നതിനുള്ള വിദ്യാര്‍ഥി കാമ്പയിന്റെ തിരക്കിലാണ് ഇപ്പോള്‍ കാവനൂര്‍ പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറിയായിരുന്നു മുഹമ്മദ് അഫസല്‍. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍, കൊണ്ടോട്ടി ഇ.എം.ഇ.എ, കോഴിക്കോട് ജെ.ഡി.ടി ഇസ്്ലാം കോളജ് എന്നിവിടങ്ങളില്‍ പഠനത്തിന് ശേഷമാണ് യു.കെയിലേക്ക് പോയത്. ബ്രിട്ടീഷ് കെ.എം.സി.സി അംഗമാണ്.