തിരുവനന്തപുരം മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്ന് ഏരിയ സെക്രട്ടറി ഇറങ്ങിപ്പോയി. മധു മുല്ലശ്ശേരിയാണ് ഇറങ്ങിപ്പോയത്. ജില്ലാസെക്രട്ടറി വി. ജോയിയുടെ നിലപാടുകളോടുള്ള പ്രതിഷേധമായാണ് ഏരിയ സെക്രട്ടറി ഇറങ്ങിപ്പോയത്.
മധുവിനു പകരം എം. ജലീലിനെ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മധു ഏരിയ സെക്രട്ടറിയാവുന്നത് വി. ജോയി എതിര്‍ത്തതാണ് തര്‍ക്കത്തിന് കാരണമായത്. സി.പി.എമ്മിലെ എല്ലാ സ്ഥാനങ്ങളും രാജിവെക്കുമെന്നും തന്നോടൊപ്പം നിരവധി പ്രവര്‍ത്തകരും പാര്‍ട്ടി വിടുമെന്നും മധു പറഞ്ഞു. മധു മുല്ലശ്ശേരി പാര്‍ട്ടി വിട്ടേക്കുമെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.