തിരുവനന്തപുരം മാറനല്ലൂരില്‍ ഒരു മാസം മുന്‍പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത പാലത്തിന്റെ അപ്രോച് റോഡ് തകര്‍ന്നു. മൂന്നു കോടി അറുപതുലക്ഷം രൂപ ചെലവഴിച്ചാണ് പാലവും അപ്രോച്ച് റോഡും നിര്‍മിച്ചത്.
മലയോര മേഖലയെ നഗരവുമായി ബന്ധിപ്പിക്കുന്ന പാലവും അപ്രോച്ച് റോഡും ഉദ്ഘാടനം ജൂണ്‍ ആറിനു ഉദ്ഘാടനം ചെയ്തത് മന്ത്രി മുഹമ്മദ് റിയാസാണ്. പാലത്തിനോടുബന്ധിച്ചുള്ള കനാല്‍ ബണ്ടിനു സമീപത്തു കൂടിയുള്ള കോണ്‍ക്രീറ്റ് റോഡിന്റെ ഒരു ഭാഗമാണ്പൂര്‍ണമായും ഇടിഞ്ഞു താഴ്ന്നത്. ഭിത്തി നിര്‍മിക്കാതെ കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ചതാണ് ഇപ്പോഴുള്ള അവസ്ഥയ്ക്ക് കാരണം. മൂന്നു കോടി അറുപതു ലക്ഷം രൂപ ചെലവിട്ടാണ് പാലവും അപ്രോച്ച് റോഡും നിര്‍മിച്ചത്.
അഴിമതിയാരോപണവുമായി കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചു.
ജലസേചന വകുപ്പിനു കീഴിലുള്ള കനാലിലെ കരിങ്കല്‍ കെട്ട് ഇടിഞ്ഞതാണെന്നും റിപ്പോര്‍ട് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിതോടെ മണ്ണു ഇടിഞ്ഞതാണ്.