ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ റെയില്‍വേയെ കുറ്റപ്പെടുത്തി ഡല്‍ഹി പോലീസ്. ട്രെയിനുകളുടെ അറിയിപ്പ് ആശയക്കുഴപ്പമുണ്ടാക്കിയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ‘പ്രയാഗ്രാജ്’ എന്ന് തുടങ്ങുന്ന രണ്ട് ട്രെയിനുകള്‍ ഒരേ സമയം 2 പ്ലാറ്റഫോമുകളില്‍ എത്തിയെന്നും പ്രയാഗ് രാജിലേക്കുള്ള നാല് ട്രെയിനുകളില്‍ മൂന്നെണ്ണം വൈകിയതും അപകടത്തിന് കാരണമായി എന്ന് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
അതേസമയം പ്ലാറ്റ്ഫോം നമ്പര്‍ 14ല്‍ പ്രയാഗ്രാജ് എക്സ്പ്രസില്‍ കയറാന്‍ തിരക്ക് ഉണ്ടായിരുന്നു. കൂടാതെ രണ്ട് ട്രെയിനുകള്‍ വൈകുകയും ചെയ്തു. മഹാകുംഭമേളയില്‍ പങ്കെടുക്കാനാണ് ആളുകള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പ്ലാറ്റ്‌ഫോം നമ്പര്‍ 13, 14, 15ലാണ് തിരക്ക് അനുഭവപ്പെട്ടത്. അപകടത്തില്‍ റെയില്‍വേ ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു.
അതേസമയം അവസാന നിമിഷം ട്രെയിനുകളുടെ പ്ലാറ്റ്ഫോമുകള്‍ മാറ്റിയെന്ന ദൃക്സാക്ഷികളുടെ ആരോപണം റെയില്‍വേ നിഷേധിച്ചു. ഒരു ട്രെയിനിന്റെ പ്ലാറ്റ്ഫോമും മാറ്റിയിട്ടില്ല. ഒരു ട്രെയിനും റദ്ദാക്കിയിട്ടില്ല. എല്ലാ ട്രെയിനുകളും നിശ്ചയിച്ച സമയക്രമത്തില്‍ തന്നെയാണ് സര്‍വീസ് നടത്തിയിരുന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ ചീഫ് പി ആര്‍ ഒ ഹിമാന്‍ഷു ഉപാധ്യായ് പറഞ്ഞു.
ദുരന്തത്തില്‍ 11 പേര്‍ സ്ത്രീകളും നാല് പേര്‍ കുട്ടികളും അടക്കം 18 പേരാണ് മരിച്ചത്.