X

വിസ്മയ കേസ്; പ്രതി കിരണിന് പരോള്‍ അനുവദിച്ചു

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആയൂര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണ്‍ കുമാറിന് പരോള്‍ അനുവദിച്ചു. പൊലീസ് റിപ്പോര്‍ട്ട് തള്ളി ജയില്‍ വകുപ്പ് പരോള്‍ അനുവദിക്കുകയായിരുന്നു. ആദ്യം നല്‍കിയ അപേക്ഷയില്‍ പൊലീസ് റിപ്പോര്‍ട്ടും പ്രൊബേഷന്‍ റിപ്പോര്‍ട്ടും കിരണിന് എതിരായിരുന്നെങ്കിലും രണ്ടാമത് നല്‍കിയ അപേക്ഷയില്‍ പ്രൊബേഷന്‍ റിപ്പോര്‍ട്ട് അനുകൂലമായും പൊലീസ് റിപ്പോര്‍ട്ട് പ്രതികൂലമായും വന്നു. പിന്നീട് ജയില്‍ മേധാവി അപേക്ഷ പരിഗണിച്ച് 30 ദിവസത്തെ പരോള്‍ അനുവദിച്ചു.

സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിലെ ഓഫീസറായിരുന്ന കിരണ്‍ ഭാര്യയെ പീഡിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ 2019 മെയ് 31ന് ആയൂര്‍വേദ ഡോക്ടറായിരുന്ന വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കേസില്‍ പത്ത് വര്‍ഷത്തെ തടവാണ് കിരണിന് കൊല്ലം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്.

കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോള്‍ അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാന്‍ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാന്‍ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോള്‍.

 

webdesk17: