X
    Categories: News

ആലപ്പുഴ പുറക്കാട് കടൽ വീണ്ടും ഉൾവലിഞ്ഞു

ആലപ്പുഴ പുറക്കാട് തീരത്ത് വീണ്ടും കടല്‍ ഉള്‍വലിഞ്ഞു. പത്ത് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കടല്‍ ഉള്‍വലിയുന്നത്. ഇന്ന് രാവിലെ ഒന്‍പത് മുതലാണ് കടല്‍ ഉള്‍വലിയുന്ന പ്രതിഭാസം ദൃശ്യമായത്. 10 ദിവസം മുന്‍പ് കടല്‍ ഉള്‍വലിഞ്ഞതിന് സമീപത്ത് തന്നെ ഏകദേശം 30 മീറ്ററോളം വീതിയിലിലാണ് കടല്‍ ഉള്‍വലിയുകയും ഇവിടെ ചെളി അടിയുകയും ചെയ്തത്.

മല്‍സ്യബന്ധനത്തിന് പോയ വള്ളങ്ങളില്‍ ഭൂരിഭാഗവും നേരത്തെ തന്നെ തിരിച്ചെത്തിയിരുന്നു. കടല്‍ ഉള്‍വലിഞ്ഞ് ചെളി രൂപം കൊണ്ടതിനാല്‍ ചില വള്ളങ്ങള്‍ തോട്ടപ്പള്ളി തീരത്ത് അടുത്തു.

നേരത്തെ കടല്‍ ഉള്‍വലിഞ്ഞപ്പോള്‍ ‘റോസ്ബി വേവ്’ കാരണമാകാമെന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നു. അന്തരീക്ഷത്തിലെയും കടലിലെയും താപനില ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് വേലിയിറക്കം ഉണ്ടാകുമ്പോള്‍ ഇങ്ങനെ കടല്‍ ഉള്‍വലിയുന്നത് കാണാറുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നു. 2004 ല്‍ സൂനാമി ഉണ്ടായപ്പോള്‍ കടല്‍ ഉള്‍വലിഞ്ഞു നിന്ന ശേഷം തിരമാലകള്‍ ശക്തമായി ആഞ്ഞടിച്ചതിന്റെ ഓര്‍മകള്‍ ഉള്ളതുകൊണ്ട് മല്‍സ്യത്തൊഴിലാളികള്‍ക്ക് ആശങ്കകളുണ്ട്.

 

webdesk13: