അമേരിക്കയില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വ്യോമഗതാഗതം സ്തംഭിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തകരാര്‍ കണ്ടെത്തിയതിന് പിന്നാലെ അമേരിക്കയിലൊട്ടാകെ വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കി. വ്യോമഗതാഗതം എപ്പോള്‍ പുനഃ സ്ഥാപിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചിട്ടില്ല.
അമേരിക്കയിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ സിസ്റ്റത്തിലാണ് തകരാര്‍ കണ്ടെത്തിയത്. ഇത് പരിഹരിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. വ്യോമയാന മേഖലയിലെ ജീവനക്കാരുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഈ സിസ്റ്റത്തില്‍ ഉള്‍പ്പെടുന്നത്.