ഫ്ളോറിഡ: യാത്രക്കാരെ ആശങ്കയിലാഴ്ത്തി അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം മൂന്നു മിനിറ്റിനിടെ 15,000 അടി താഴേക്കു പതിച്ചു. 35 മിനിറ്റ് യാത്രക്കു ശേഷമാണ് വിമാനം അതിവേഗം താഴാന്‍ തുടങ്ങിയത്. ആറ് മിനിറ്റിനുള്ളില്‍ 18,600 അടി താഴ്ചയിലേക്ക് കൂപ്പുകുത്തിയതായി യാത്രക്കാര്‍ പറയുന്നു.
വായുസമ്മര്‍ദ്ദ പ്രശ്നങ്ങളാണ് വിമാനം താഴാന്‍ കാരണമായത്. നോര്‍ത്ത് കരോലിനയിലെ ഗെയ്നെസ്വില്ലെയിലേക്ക് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരാണ് ഭയാനകമായ നിമിഷങ്ങളിലൂടെ കടന്നുപോയത്. വിമാനത്തില്‍ ഓക്സിജന്‍ മാസ്‌കുകള്‍ തൂങ്ങിക്കിടക്കുന്നത് ചിത്രങ്ങളില്‍ കാണാം. ഏതായാലും വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറങ്ങിയതായി അധികൃതര്‍ അറിയിച്ചു.