X

‘നടപടി ആണെന്നും അല്ലെന്നും വ്യാഖ്യാനിക്കാം’; എഡിജിപിയെ തള്ളാതെയും കൊള്ളാതെയും എം വി ​ഗോവിന്ദൻ

എഡിജിപി എം.ആര്‍. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയത് കൃത്യമായ സമയത്താണെന്ന് എം.വി. ഗോവിന്ദന്‍. എന്നാല്‍ അജിത്ത് കുമാറിനെതിരായ നടപടിയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ആണെന്നും അല്ലെന്നും നിങ്ങള്‍ക്ക് വിലയിരുത്താമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐയില്‍ നിന്ന് ഒരു സമ്മര്‍ദ്ദവുമുണ്ടായിരുന്നില്ല, അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടിയെടുക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.

അന്വേഷണം പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിക്കുന്നമുറയ്ക്ക് അനുയോജ്യമായ നടപടി സ്വീകരിക്കും. എഡിജിപിയെ എന്തുകൊണ്ട് ക്രമസമാധാന ചുമതലയില്‍ നിന്ന് ബെറ്റാലിയന്‍ ചുമതലയിലേക്ക് മാറ്റുന്നുവെന്നതിലും എംവി ഗോവിന്ദന്‍ കൃത്യമായ മറുപടി നല്‍കിയില്ല. ആര്‍.എസ്.എസ് നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ടാണോയെന്ന ചോദ്യത്തിന് അങ്ങനെയുമാകാമെന്നായിരുന്നു മറുപടി.

അന്‍വര്‍ ഒരു അജണ്ടയുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷമുന്നണിയ്ക്കതിരെ നീങ്ങുന്ന സ്ഥിതിയാണ്. ചേലക്കരയിലും പാലക്കാടും ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം.- ബി.ജെ.പി. ഡീല്‍ ഉണ്ടെന്ന അന്‍വറിന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ശുദ്ധ അസംബന്ധമാണ് പറയുന്നതെന്നും അതില്‍ യാതൊരു വിശദീകരണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാന്‍ സാധിക്കുകയില്ല. സമുദായ നേതാക്കള്‍ക്ക് ബാധ്യതയുണ്ട്. ഇതൊരു കുറ്റകൃത്യമല്ലെന്നാണ് ചില ആളുകള്‍ ധരിക്കുന്നത്. ആ ധാരണ മാറണമെന്നും കെടി ജലിലീന്റെ വിവാദ പരാമര്‍ശത്തില്‍ ഗോവിന്ദന്‍ പ്രതികരിച്ചു.

webdesk13: